സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, പാലക്കാട് നഗരത്തിൽ ഇന്ന് ഒക്ടോബര് 4 വൈകിട്ട് 3.30 മുതൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു. പൊതുജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തിയാണ് പുതിയ റൂട്ട് മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ക്രമീകരണങ്ങൾ താഴെ പറയുന്നവയാണ്: ∙ തൃശൂർ, ആലത്തൂർ, കുഴൽമന്ദം ഭാഗത്തു നിന്നുള്ള ബസുകൾ കാടാങ്കോട്, ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. ∙ ചിറ്റൂർ, വാളയാർ, കൊഴിഞ്ഞാമ്പാറ, പൊള്ളാച്ചി ഭാഗത്തു നിന്നുള്ള ബസുകൾ ചന്ദ്രനഗർ കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി പോകണം.
∙ ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ, കോട്ടായി ഭാഗത്തു നിന്നുള്ള ബസുകൾ ടൗൺ സ്റ്റാൻഡിൽ എത്തി തിരിച്ചുപോകണം. ∙ കോഴിക്കോട്, മണ്ണാർക്കാട്, കോങ്ങാട്, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ഭാഗത്തു നിന്നുള്ള ബസുകൾ താരേക്കാട് വഴി മുനിസിപ്പൽ സ്റ്റാൻഡിലെത്തി തിരിച്ചുപോകണം.
∙ മലമ്പുഴ, റെയിൽവേ കോളനി, കോട്ടേക്കാട് ഭാഗത്തു നിന്നുള്ള ബസുകൾ മണലി കൽമണ്ഡപം– കുന്നത്തൂർമേട്–സൗത്ത് പൊലീസ് സ്റ്റേഷൻ–കോട്ടമൈതാനം –ടൗൺ സ്റ്റാൻഡ് വഴി പോകണം. ∙ തൃശൂർ ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ കാടാങ്കോട്, മണപ്പുള്ളിക്കാവ്, കോട്ടമൈതാനം വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി തിരിച്ച് യാക്കര റോഡ് കാഴ്ചപ്പറമ്പ് വഴി പോകണം.
∙ കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ കാടാങ്കോട്, കോട്ടമൈതാനം വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി തിരിച്ച് ഡിപിഒ റോഡ്–യാക്കര, കാഴ്ചപ്പറമ്പ് വഴി സർവീസ് നടത്തണം. ∙ ഷൊർണൂർ, ഗുരുവായൂർ, പട്ടാമ്പി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ സ്ഥിരം റൂട്ടിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചു പോകണം.
∙ കോഴിക്കോട്, മണ്ണാർക്കാട് ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ ഒലവക്കോട്, കാവിൽപ്പാട്, പേഴുങ്കര, മേപ്പറമ്പ്, മേഴ്സി കോളജ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി ഇതേ വഴി തന്നെ തിരിച്ചുപോകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

