ഓണക്കാലത്തോടനുബന്ധിച്ച് യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ അധിക സർവീസുകൾ പ്രഖ്യാപിച്ചു. തിരക്കേറിയ സമയങ്ങളിൽ യാത്രാക്ലേശം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 22, 24, 25 എന്നീ തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ 4 അധിക സർവീസുകൾ വീതം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഓഗസ്റ്റ് 23 ഞായറാഴ്ച 2 ട്രെയിനുകൾ കൂടുതലായി സർവീസ് നടത്തുന്നതാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 7 മിനുട്ട് 13 സെക്കൻഡ് ഇടവേളയിൽ ആകെ 8 അധിക ട്രിപ്പുകളാകും സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ, ഈ ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് കൂടുന്ന പക്ഷം ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തുന്നതിനായി മറ്റൊരു ട്രെയിൻ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

