ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ വീടിന് സമീപമുള്ള റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കാക്കാഴം പുതുവൽ വിനീതിന്റെ മകനായ ഒന്നര വയസ്സുകാരൻ ത്രിണവ് ആണ് ട്രെയിൻ തട്ടി മരിച്ചത്.
ഇന്ന് വൈകിട്ട് 6 മണിക്ക് കൊല്ലം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന മെമു ട്രെയിനാണ് കുഞ്ഞിനെ ഇടിച്ചത്. അപകടത്തെ തുടർന്ന് പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

