തൃശൂർ: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാറിടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു. തളിക്കുളം ത്രിവേണി സ്വദേശി തറയിൽ വീട്ടിൽ സന്തോഷ് (51) ആണ് ദാരുണമായി മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി 9:15 ഓടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ദേശീയപാത 66ൽ പടിഞ്ഞാറ് ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ, കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും അതിവേഗത്തിൽ എത്തിയ കാർ ഇയാളെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ഉടൻതന്നെ വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വലപ്പാട് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു.
പ്രദേശത്ത് കഴിഞ്ഞ മൂന്നര മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ റോഡപകട മരണമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

