ടെഹ്റാൻ: തങ്ങളുടെ ആയുധ നിർമ്മാണ ശേഷിയും വിതരണ ശൃംഖലയും മുൻപത്തേക്കാൾ ശക്തമാണെന്ന് ഇറാൻ സേന വ്യക്തമാക്കി. മിസൈലുകളുടെ ദൂരപരിധി കൂടുതൽ വർധിപ്പിക്കുമെന്നും രാജ്യം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുമായി ചർച്ചകൾ തുടരുന്നുണ്ടെന്ന വസ്തുത ഇറാൻ നിഷേധിക്കുന്നില്ല. ചർച്ചകളും യുദ്ധവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി ഗാലിബാഫ് വ്യക്തമാക്കി.
ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ നൽകുന്ന തിരിച്ചടി മുൻപത്തേക്കാൾ കടുത്തതായിരിക്കുമെന്ന് ഇറാൻ നേതൃത്വം ഒരേസ്വരത്തിൽ ആവർത്തിക്കുന്നുണ്ട്. ഇതിനിടെ, നയതന്ത്ര ചർച്ചകൾ സ്തംഭനാവസ്ഥയിലായതിനെ തുടർന്ന് ഐ.യു.എൻ സമ്മേളനത്തിനെത്തിയ ഇറാൻ വിദേശകാര്യമന്ത്രി ഉൾപ്പെടെയുള്ള നയതന്ത്ര സംഘത്തെ രാജ്യത്തുനിന്ന് പുറത്താക്കിയെന്ന അമേരിക്കൻ വാദം ഇറാൻ പൂർണ്ണമായി തള്ളി.
സമാധാന നിർദേശങ്ങളിൽ അമേരിക്ക അറിയിച്ച ഔദ്യോഗിക മറുപടിയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

