‘ഒളിക്യാമറ വച്ച് നഗ്നത പകർത്തി; മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’ – Wife Says Husband Filmed Nude Videos With Hidden Camera, Forced Sexual Acts
Read Full Article
വിദേശത്ത് താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവതി നേരിട്ടത് മനുഷ്യ മനസ്സിന് സങ്കൽപിക്കാൻ പറ്റാത്ത വിധത്തിലുള്ള കൊടും ക്രൂരതകൾ. യുവതി, ഗതിമുട്ടിയ വേളയിൽ സ്വന്തം ഭർത്താവിനെതിരെ നിയമവഴിയേ നീങ്ങാൻ തീരുമാനിച്ചു.
10 വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. തന്നെ ‘വിറ്റ്’ ജീവിക്കാൻ തീരുമാനിച്ച ഭർത്താവിന്റെ ക്രൂരതകൾ എണ്ണിയെണ്ണി പറയുമ്പോൾ അവളുടെ വാക്കുകൾ കണ്ണീരിൽ മുറിഞ്ഞുപോകുന്നുണ്ട്, തൊണ്ട
ഇടറുന്നുണ്ട്, കൈകൾ വിറയ്ക്കുന്നുണ്ട്. പൊള്ളുന്ന അനുഭവങ്ങൾ യുവതി മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ.
∙ ഒളിക്യാമറ വച്ച് നഗ്നത പകർത്തി, മറ്റു സ്ത്രീകളുമായും ബന്ധം അയാൾ എന്നും ലൈംഗികബന്ധത്തിനായി എന്നെ സമീപിക്കുമായിരുന്നു. അയാൾക്ക് ഇഷ്ടമുള്ള രീതിയിൽ ഞാൻ വസ്ത്രം ധരിക്കണമെന്നു നിർബന്ധമാണ്.
ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ ഞാൻ എതിർത്തു. പിന്നീട് അയാൾ ഞാനറിയാതെ തന്നെ എന്റെ നഗ്നദൃശ്യങ്ങൾ പകർത്തി.
കുളിമുറിയിൽ ക്യാമറ വച്ചും ദൃശ്യങ്ങൾ എടുത്തിട്ടുണ്ട്. കിടപ്പറ ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ചില്ലെങ്കിൽ ക്രൂരമായി മർദിക്കുമായിരുന്നു.
നിന്നെപ്പോലെയുള്ളവർ ഇതൊക്കെ സമ്മതിക്കാത്തതുകൊണ്ടാണ് ആണുങ്ങൾ മറ്റു പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത് എന്നൊക്കെ പറയും. സ്വന്തം ഭാര്യയുടെ നഗ്ന ശരീരത്തിന്റെ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്ന ആളെ എന്താ പറയുക? കിടപ്പറ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന ദമ്പതികൾ ഒരുപാടുണ്ടെന്നും അതൊക്കെ വളരെ നോർമൽ ആണെന്നും പറഞ്ഞ് എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
എന്റെ മോളുടെ ഭാവി ഓർത്തിട്ടാണ് ഉപദ്രവങ്ങളെല്ലാം ഞാൻ സഹിച്ചത്. അവന്റെ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട്.
ഒരിക്കൽ അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ എനിക്ക് തോന്നിയതാണ്, അങ്ങനെയൊന്നുമില്ല എന്നൊക്കെ പറഞ്ഞ് ആ വിഷയം അവിടെ അവസാനിപ്പിച്ചു.
അയാൾക്ക് ഉത്തരേന്ത്യക്കാരിയായ ഒരു യുവതിയുമായി അവിടെ ബന്ധമുണ്ടായിരുന്നു. അത് ഞാൻ കണ്ടുപിടിച്ചു.
ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയാണുണ്ടായത്. പാതിരാത്രിയിലും ആ സ്ത്രീയുമായി ഫോണിൽ സംസാരിക്കുമായിരുന്നു.
മറ്റു സ്ത്രീകളോട് അയാൾ അടുത്തതും നഗ്ന ദൃശ്യങ്ങൾ പകർത്താൻ വേണ്ടിയായിരിക്കും. ∙ മറ്റുള്ളവരുമായി ലൈഗിക ബന്ധത്തിന് നിർബന്ധിച്ചു അന്യ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുമായിരുന്നു.
എതിർത്തപ്പോൾ ഇതൊക്കെ സാധാരണമാണെന്നും എല്ലാവരും ചെയ്യുന്നതാണെന്നും പറഞ്ഞ് വരുതിയിലാക്കാൻ നോക്കി. വിസമ്മതിച്ചപ്പോൾ ഉപദ്രവിച്ചു.
അയാളുടെ ദേഷ്യം മുഴുവൻ ഉപദ്രവിച്ചിട്ടാണ്. ഒരുപാട് തവണ എന്നെ തല്ലിയിട്ടുണ്ട്.
ഒരു ദിവസം എന്നോട് പറഞ്ഞു, അയാൾക്ക് പരിചയമുള്ള ഒരാളുമായി വീട്ടിലേക്കു വരും, ഞാൻ അവനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന്. താൻ പുറത്തു നിന്നോളാമെന്നു പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ 4 പേരുമായി ബന്ധപ്പെടണമെന്നും പറഞ്ഞ് അയാൾ നിർബന്ധിച്ചു. അതൊക്കെ ഞാൻ എതിർത്തപ്പോൾ കൊടിയ മർദനത്തിന് ഇരയാക്കി.
∙ മകളുടെ മുന്നിൽ വച്ച് സ്വയംഭോഗം ഒരു ദിവസം അയാളുടെ ഫോൺ എടുത്ത് നോക്കിയപ്പോൾ, എന്റെ മോളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കണ്ടു. അപ്പോഴാണ് ഞാൻ തകർന്നു പോയത്.
അന്ന് മുതൽ ഞാൻ എന്റെ സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി. ലാപ്ടോപ്പിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടുകൊണ്ട് എന്റെ മോളെ അടുത്തിരുത്തിയാണ് അയാൾ സ്വയംഭോഗം ചെയ്തത്.
ഒരു ദിവസം രാത്രിയിൽ ഏറെ വൈകിയാണ് അയാൾ വീട്ടിലെത്തിയത്. ഫോണിൽ ഒരു സ്ത്രീയുടെ മെസേജ് കണ്ടപ്പോൾ ഞാൻ ഫോൺ എടുത്ത് പരിശോധിച്ചു.
ഗ്യാലറിയിൽ നോക്കിയപ്പോഴാണ് എന്റെ മോളുടെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കാണാനിടയായത്. സംശയം തോന്നി തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് അതിനു എന്റെ നഗ്നദൃശ്യങ്ങൾ പങ്കുവച്ച കാര്യം അറിയുന്നത്.
ഈ കുറ്റകൃത്യങ്ങളിൽ ഇടനിലക്കാരായി മറ്റാരെങ്കിലുമുണ്ടോ എന്നെനിക്കറിയില്ല. അയാൾ സ്വവർഗഭോഗി ആണോ എന്നും എനിക്ക് സംശയമുണ്ട്.
ലൈംഗികബന്ധം സംബന്ധിച്ച് അയാളുടെ പുരുഷ സുഹൃത്തിൽ നിന്നും അയാളുടെ ഫോണിലേക്കു വന്ന മെസേജിൽ നിന്നാണ് ആ സംശയം തോന്നിയത്. ചോദിച്ചപ്പോൾ നിഷേധിച്ചു.
∙ കൊല്ലുമെന്ന് ഭീഷണി ഞാൻ ആത്മഹത്യ ചെയ്യാൻ പോലും മുതിർന്നതാണ്. എന്റെ മോളെ ഓർത്തു മാത്രമാണ് കൗൺസലിങ്ങിനു വേണ്ടി അയാളുമായി ഞാൻ നാട്ടിലേക്ക് എത്തിയത്.
അവന്റെ ലൈംഗിക ആവശ്യങ്ങളെ ഞാൻ തൃപ്തിപ്പെടുത്തിയില്ലെന്നും അതിലുണ്ടായ നിരാശയിലാണ് ഇത്തരം കാര്യങ്ങൾ ചെയ്തതെന്നും ആണ് അയാൾ എന്നോടു പറഞ്ഞ ന്യായം. കൗണസലിങ്ങിനു വിധേയനാക്കിയപ്പോൾ നിരാശാ ഭാവത്തിലാണ് സംസാരിച്ചത്.
കുടുംബജീവിതത്തിൽ താൽപര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നും ആണ് അയാൾ പറഞ്ഞത്. പുറത്തിറങ്ങുമ്പോൾ അയാൾ മറ്റൊരു ആൾ ആണ്.
രണ്ടാം ദിനസം കൗൺസലിങ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ, തെളിവുകൾ പുറത്തുവിട്ടാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. English Summary: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല.
അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. mo-news-common-latestnews mo-crime mo-crime-crimeagainstchildren 40oksopiu7f7i7uq42v99dodk2-list mo-news-kerala-districts-kollam 4jovfjb0c8rvn6vvbemlir8o38 5us8tqa2nb7vtrak5adp6dt14p-list mo-crime-crimeagainstwomen seena-c-m mo-crime-keralacrime mo-crime-crimekerala mo-news-common-kollamnews mo-news-common-keralanews
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

