മുണ്ടക്കയം ഈസ്റ്റ്: ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കൊക്കയാർ മരുതുംമൂട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മരുതുംമൂട് കോക്കണ്ടത്തിൽ ബേബിച്ചൻ – ബിൻസി ദമ്പതികളുടെ മകൻ തോമസ് സ്കറിയ (മാക്സിൻ – 24) ആണ് മരണപ്പെട്ടത്.
ബെംഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു തോമസ് സ്കറിയ. രാത്രികാല ഡ്യൂട്ടി പൂർത്തിയാക്കി വെള്ളിയാഴ്ച (11) പുലർച്ചെ താമസസ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. നിഹിനയാണ് ഏക സഹോദരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

