പുതിയൊരു ഡാഷ് കാം വാങ്ങാൻ പണമുടക്കാൻ താല്പര്യമില്ലാത്തവർക്ക് പഴയൊരു ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ഈ ആവശ്യം എളുപ്പത്തിൽ നടപ്പിലാക്കാം. ഇതിനായി വിപണിയിൽ ലഭ്യമായ ഡ്രോയ്ഡ് ഡാഷ്കാം (Droid Dashcam) ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താവുന്നതാണ്.
പ്ലേ സ്റ്റോറിൽ നിന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് ഏതൊരു ആൻഡ്രോയിഡ് സ്മാർട്ട്ഫോനെയും മികച്ചൊരു ഡ്രൈവിംഗ് റെക്കോർഡറായി മാറ്റുന്നു. ലൂപ് റെക്കോർഡിംഗ്, ജിപിഎസ് ഓവർലേകൾ, ഇംപാക്ട് ഡിറ്റക്ഷൻ തുടങ്ങിയ സവിശേഷതകളെല്ലാം ഇതിലൂടെ ലഭ്യമാകും.
ആപ്പ് ഉപയോഗിച്ച് വാഹനം നിരീക്ഷിക്കുന്നതിനായി ഫോൺ തിരശ്ചീനമായി ഘടിപ്പിക്കാൻ ഒരു ഡാഷ്ബോർഡ് മൗണ്ട് വാങ്ങുന്നത് നന്നായിരിക്കും. കൂടാതെ, തുടർച്ചയായ വീഡിയോ റെക്കോർഡിംഗ് ബാറ്ററി ലൈഫിനെ ബാധിക്കുമെന്നതിനാൽ ഫോൺ ചാർജിൽ വെച്ച് ഉപയോഗിക്കുന്നതാണ് അനുയോജ്യം.
ചാർജ് ചെയ്യുമ്പോഴോ ബ്ലൂടൂത്ത് കണക്ഷൻ ലഭിക്കുമ്പോഴോ ഓട്ടോമാറ്റിക്കായി റെക്കോർഡിംഗ് ആരംഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. മെമ്മറി നിറയാതിരിക്കാൻ ലൂപ് റെക്കോർഡിംഗ് ഫീച്ചർ സഹായിക്കും.
നിശ്ചിത സ്റ്റോറേജ് പരിധി എത്തുമ്പോൾ ഏറ്റവും പഴയ ക്ലിപ്പുകൾ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും. 16 ജിബി അല്ലെങ്കിൽ അതിൽ കൂടുതലുള്ള സ്റ്റോറേജ് ഇതിനായി തിരഞ്ഞെടുക്കാം.
ഫോണിലെ വിവിധ ക്യാമറകൾ ഇതിനായി ഉപയോഗിക്കാം. അൾട്രാ വൈഡ് ലെൻസ് ഉപയോഗിച്ച് വിശാലമായ ദൃശ്യങ്ങൾ പകർത്താൻ സാധിക്കും.
സ്റ്റോറേജ് ലാഭിക്കുന്നതിനായി 1080p റെസല്യൂഷനിൽ റെക്കോർഡുചെയ്യുന്നതാണ് സുരക്ഷിതം. തീയതി, സമയം, ജിപിഎസ് ലൊക്കേഷൻ, വേഗത എന്നിവ വീഡിയോയിൽ ഉൾപ്പെടുത്താൻ ഈ ആപ്പ് സഹായിക്കുന്നു.
ആക്സിലറോമീറ്റർ ഉപയോഗിച്ച് വാഹനം ഇടടിക്കുന്നത് തിരിച്ചറിഞ്ഞാൽ ആ വീഡിയോ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യപ്പെടും. വൈഫൈ ലഭിക്കുമ്പോൾ ദൃശ്യങ്ങൾ ഗൂഗിൾ ഫോട്ടോസിലേക്കോ അല്ലെങ്കിൽ നാസിലേക്കോ ബാക്ക് അപ്പ് ചെയ്യാനും സാധിക്കും.
പുതിയ ഡാഷ് കാമിനായി വലിയ തുക ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഈ വിദ്യ വലിയ രീതിയിൽ പ്രയോജനപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

