ഉത്തര മലബാറിലേക്ക് ഓണക്കാലത്ത് യാത്ര ചെയ്യുക എന്നത് ഇക്കുറി വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. മറ്റു ജില്ലകളിലും കേരളത്തിന് പുറത്തും ജോലിക്കായി താമസിക്കുന്ന കണ്ണൂരുകാർക്കും, ഇവിടേക്ക് വരാനിരിക്കുന്ന മറ്റ് ജില്ലക്കാരുടെയും മടക്കയാത്ര ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്.
ട്രെയിൻ, ബസ്, വിമാന സർവീസുകളിലെല്ലാം ടിക്കറ്റുകൾ ഇതിനകം തന്നെ പൂർണ്ണമായി കഴിഞ്ഞു. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അവഗണനയും യാത്രാ ക്ലേശം ഇരട്ടിയാക്കുന്നുണ്ട്.
ഡൽഹിയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാന യാത്രാ നിരക്ക് 15,000 രൂപയ്ക്ക് മുകളിലാണ്. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഈ സീസണിൽ പ്രത്യേക ട്രെയിനുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.
മുംബൈയിൽ നിന്നുള്ള ട്രെയിനുകളിൽ യാതൊരുവിധ കൺഫേം ടിക്കറ്റുകളും ലഭ്യമല്ല. വിമാന മാർഗ്ഗം കൊച്ചിയിലെത്താൻ ശ്രമിച്ചാൽ 9,000 രൂപയ്ക്കു മേൽ നൽകേണ്ടി വരും.
ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7,500 രൂപ കടന്നിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കൊച്ചിക്ക് എയർ ടിക്കറ്റിനായി 11,000 രൂപ നൽകേണ്ട
അവസ്ഥയാണ്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും ഉത്തര മലബാറിലേക്ക് വരാനിരിക്കുന്നവരാണ് പ്രധാനമായും ഈ ദുരിതത്തിലായിരിക്കുന്നത്.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള സ്പെഷൽ സർവീസുകൾ യാത്രക്കാരുടെ വലിയ തിരക്ക് പരിഗണിക്കുമ്പോൾ തികച്ചും അപര്യാപ്തമാണ്. സ്ഥിരം ട്രെയിനുകളിലെ സീറ്റുകളെല്ലാം നിറഞ്ഞുകവിഞ്ഞു.
പലയിടങ്ങളിലും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ പോലും കിട്ടാത്ത അവസ്ഥയാണ്. കണ്ണൂരിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്നത് ബെംഗളൂരുവിൽ നിന്നാണ്.
സ്വകാര്യ ബസ് കൊള്ള ഓണക്കാലം എത്തുമ്പോൾ സ്വകാര്യ ബസുകൾക്ക് ഇത് വലിയൊരു കൊയ്ത്തുകാലമാണ്. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഇവ വിമാന സർവീസുകളോടാണ് മത്സരിക്കുന്നത്.
ബെംഗളൂരുവിൽ നിന്നുളള ഒരു നാലംഗ കുടുംബത്തിന് നാട്ടിൽ വന്ന് മടങ്ങണമെങ്കിൽ ഏകദേശം 40,000 രൂപയോളം ചെലവിടേണ്ടി വരും. സാധാരണ ദിവസങ്ങളിൽ ഈടാക്കുന്ന തുകയുടെ രണ്ടോ മൂന്നോ ഇരട്ടിയാണ് ഈ സമയത്ത് ഈടാക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് പ്രതിദിനം ഏകദേശം 400 ബസുകളും വാരാന്ത്യങ്ങളിൽ 500 ബസുകളുമാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. ഇവയിലായി ഏകദേശം 20,000 സീറ്റുകളാണുള്ളത്.
കാർ പൂളിങ്ങും മറ്റ് യാത്രാ മാർഗ്ഗങ്ങളും സ്വന്തം വാഹനങ്ങളിലും കാർ പൂളിങ് വഴിയും നാട്ടിലെത്തുന്ന നിരവധി പേരുണ്ട്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ യാത്രാസമയം കുറച്ചത് സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് വലിയ ആശ്വാസമാണ്.
ബസും ട്രെയിനും ലഭ്യമല്ലാത്തവർ കാർ പൂളിങ് ആപ്പുകൾ വഴി യാത്ര ക്രമീകരിക്കുന്നുണ്ട്. ബസ് നിരക്കിനെക്കാൾ കുറഞ്ഞ ചെലവിൽ ഈ മാർഗ്ഗം ഉപയോഗപ്പെടുത്താൻ സാധിക്കും.
ട്രെയിൻ സർവീസുകൾ ഓണാവധി മുൻനിർത്തി മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 25, 29 തീയതികളിലെ ഈ ട്രെയിനുകളിലെ റിസർവേഷൻ ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു.
ഈ ട്രെയിനുകൾക്ക് മണ്ഡ്യ, കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, കെആർ പുരം, ബംഗാരപ്പെട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

