സ്റ്റേജ് ഷോകളിലും ചലച്ചിത്രങ്ങളിലും ഒരുമിച്ച് തിളങ്ങി പിന്നീട് ജീവിതത്തിലും ഒന്നായിമാറിയ മാതൃകാ ദമ്പതികളായിരുന്നു നവാസും രഹ്നയും. കൃത്യം ഒരു വർഷം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് നവാസ് അന്തരിച്ചത്.
അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷമുള്ള തന്റെ അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് രഹ്ന ഇപ്പോൾ. ‘ഹാപ്പി ലൂപ്പ്’ എന്ന പുതിയ സിനിമയിലൂടെയാണ് താരം വീണ്ടും സജീവമാകുന്നത്.
ഉള്ളിലെ കടുത്ത വേദനകൾക്കിടയിലും മക്കൾക്കുവേണ്ടിയാണ് താൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നതെന്ന് അവർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഹ്ന തന്റെ മനസ്സുതുറന്നത്.
“ഉള്ളിലെ കത്തുന്ന തീ അടക്കി വെച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്.
പക്ഷേ, എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്.
എനിക്ക് ജോലി ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷേ, അവർ എല്ലാവരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു.
ഈ കഥാപാത്രം ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.” “നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ ക്രൂവിനും എന്റെ നന്ദി അറിയിക്കുന്നു” എന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
അന്തരിച്ച നവാസിനൊപ്പമുള്ള ചിത്രവും ഒപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും ഉൾപ്പെടുത്തിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

