ഗൂഡല്ലൂർ∙ ദേവർഷോല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി മേയുന്നത് 8 കാട്ടാനകൾ. വനംവകുപ്പ് ജീവനക്കാരുടെ സംഘവും 2 കുങ്കിയാനകളും കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
കമ്പാടി,കോളൂർ,കറക്കപാളി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ കാട്ടാനകൾ മേയുന്നത്. വനം വകുപ്പ് ജീവനക്കാരുടെ കൂടെ നാട്ടുകാരും കാട്ടാനകളെ തുരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
വനത്തിലേക്ക് തുരത്തുന്ന കാട്ടാനകൾ വീണ്ടും കറങ്ങി തിരിഞ്ഞ് നാട്ടിലെത്തുകയാണ്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലാണ് ഇപ്പോൾ കാട്ടാനകൾ ഇറങ്ങുന്നത്.
കൊട്ടായി മട്ടം കാട്ടാനകളുടെ സ്ഥിര താവളമായിട്ടുണ്ട്. കാട് വിട്ടിറങ്ങിയ കാട്ടാനകൾ വനത്തിലേക്ക് പോകാൻ മടിക്കുകയാണ്.
വനത്തിൽ കാട്ടാനകൾക്ക് വസിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. തീറ്റയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്.
ചെളിക്കാടിയിലുള്ള മോഴയാന ഇടയ്ക്ക് വനത്തിൽ കയറും. വനത്തിൽ കയറി തിരികെ വരുമ്പോൾ കൂടുതൽ ആനകളുമായാണ് നാട്ടിലെത്തുന്നത്.
ഒരുമാസമായി ഈ പ്രദേശത്ത് കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം നടത്തുന്നുണ്ട്. വനംവകുപ്പ് ജീവനക്കാർ രാത്രിയും പകലും കാട്ടാനകളെ തുരത്താനുള്ള ശ്രമത്തിലാണ്.
കാട്ടാനകളെ ശല്യം ചെയ്യാതെ വേണം വനത്തിലേക്ക് തുരത്താൻ. വനംവകുപ്പിലെ ഉന്നത അധികാരികളുടെ തീരുമാനമാണിത്.
കാട്ടാനകളെ തുരത്താൻ ഉയർന്ന ശബ്ദമുള്ള പടക്കങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല, തുരത്താൻ ഡ്രോണുകളുടെ സഹായം മാത്രമാണ് ഉള്ളത്. കാട്ടാനകളെ നിരന്തരമായി വനത്തിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

