മൂലമറ്റം പരിസരത്തെ കൊച്ചുകുറുങ്കയത്തിൽ വീണ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ കണ്ടെടുത്തു. ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ തലയോലപ്പറമ്പ് സ്വദേശി ഫെബിൻ കരോട്ട് മുണ്ടക്കൽ കുളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ മാല കയത്തിലേക്ക് വീണത്.
ആദ്യം നാട്ടുകാർ ചേർന്ന് കയത്തിൽ ഇറങ്ങി മാലയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എ.ജാഫർഖാന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. പത്തടിയിലധികം ആഴമുള്ളതും ചപ്പുചവറുകൾ നിറഞ്ഞതുമായ കയത്തിൽ ഫയർ ഓഫിസർ ഷിന്റോ ജോസ് നടത്തിയ തെരച്ചിലിനൊടുവിലാണ് സ്വർണമാല കണ്ടെത്താനായത്.
സീനിയർ ഫയർ ഓഫിസർ ജിൻസ് മാത്യു, ഫയർ ഓഫിസർമാരായ മനു ആന്റണി, എം.പി.സിജു, ഡി.റോയിമോൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

