എറണാകുളം, തൃശൂർ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലം നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. നിലവിലുള്ള നിർമാണ പുരോഗതി അനുസരിച്ച് ഇനി രണ്ടു സ്പാനുകൾ കൂടി പൂർത്തിയാകുന്നതോടെ അഴീക്കോട് മുതൽ മുനമ്പം വരെയുള്ള ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെടും.
ഈ വർഷാവസാനത്തോടുകൂടി പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിനോടകം തന്നെ അഴീക്കോട് ഭാഗത്തെ പാലം നിർമാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. തീരദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന ഈ പദ്ധതിയുടെ നിർമാണം ഔദ്യോഗികമായി ആരംഭിച്ചത് 2023 നവംബർ 13 നാണ്.
നിലവിൽ പാലം നിർമാണത്തിന്റെ ആകെ പ്രവൃത്തികളിൽ 80 ശതമാനവും പൂർത്തിയായിട്ടുണ്ട്. പുഴയിലും കരയിലുമായി ആകെ 200 പൈലുകളാണ് ഇതിനായി നിർമിച്ചിട്ടുള്ളത്.
52.6 മീറ്റർ നീളമുള്ള സ്പാനുകൾ ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഘടിപ്പിക്കുന്ന നിർണായക പ്രവൃത്തികളാണ് ഇപ്പോൾ നടന്നു വരുന്നത്. സാധാരണയായി സ്പാനുകൾ വേറെ സ്ഥലങ്ങളിൽ നിർമിച്ചു പുഴയിൽ എത്തിച്ചു ഘടിപ്പിക്കുകയാണ് പതിവെങ്കിലും, ഇവിടെ പുഴയിൽ നിർമിച്ച തൂണുകൾക്ക് മീതെ കോൺക്രീറ്റ് ചെയ്ത് സ്പാനുകൾ ഘടിപ്പിക്കുന്ന അപൂർവ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് പദ്ധതിയുടെ നിർമാണച്ചുമതലയുള്ളത്. അപ്രോച്ച് റോഡ് ഉൾപ്പെടെ മൊത്തം 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയിലുമാണ് പാലം യാഥാർത്ഥ്യമാകുന്നത്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 164 കോടി രൂപ ചെലവഴിച്ചാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നത്. അഴീക്കോടിന്റെ മനോഹരമായ പ്രകൃതി സൗന്ദര്യം പൂർണ്ണമായും ആസ്വദിക്കാനാകുന്ന തരത്തിലാണ് പാലത്തിന്റെ രൂപകൽപന തയ്യാറാക്കിയിട്ടുള്ളത്.
കാൽനടയാത്രക്കാർക്കായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയും, സൈക്കിൾ യാത്രാപ്രേമികൾക്കായി 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി തറക്കല്ലിട്ട് ഒരു ദശാറ്റത്തിനു ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ജീവൻ വെച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുനമ്പം ഭാഗത്ത് 53 സെന്റും അഴീക്കോട് ഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ ഭൂമി ഉൾപ്പെടെ 106 സെന്റ് സ്ഥലവുമാണ് പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്.
2023 ജൂൺ ഒൻപതിന് അന്നത്തെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. ഇ.ടി.
ടൈസന്റെ നേതൃത്വത്തിൽ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള നിരവധി അവലോകന യോഗങ്ങൾക്ക് ശേഷമാണ് തടസ്സങ്ങൾ നീങ്ങി നിർമാണം ആരംഭിക്കാനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

