സംസ്ഥാന ലോട്ടറി വകുപ്പിന്റെ മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുപ്പ് നടപടികൾ പൂർത്തിയായി. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 2 മണിയോടെയാണ് ഔദ്യോഗികമായി നറുക്കെടുപ്പ് നടന്നത്.
MC 576896 എന്ന നമ്പറിനാണ് പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ ലോട്ടറി വിൽപനയിൽ വലിയ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തൊട്ടാകെ 40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഒന്നാം സമ്മാനത്തിന് പുറമെ വൻ തുകകളുടെ വിവിധ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും വിജയികൾക്ക് ലഭിക്കും.
ഇതിന് പുറമെ 5000, 1000, 500, 250 രൂപ നിരക്കിലുള്ള നിരവധി സമ്മാനങ്ങളും ലോട്ടറി വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹമായ പ്രധാന നമ്പറുകൾ താഴെ നൽകുന്നു: ഒന്നാം സമ്മാനം (10 കോടി രൂപ): MC 576896 സമാശ്വാസ സമ്മാനം (1 ലക്ഷം രൂപ): MA 576896, MB 576896, MD 576896, ME 576896 രണ്ടാം സമ്മാനം (10 ലക്ഷം രൂപ): MA 530984, MB 884378, MC 351820, MD 557299, ME 685578 മൂന്നാം സമ്മാനം (5 ലക്ഷം രൂപ): MA 816079, MB 725332, MC 504425, MD 323192, ME 739809 നാലാം സമ്മാനം (3 ലക്ഷം രൂപ): MA 838733, MB 509385, MC 254807, MD 536900, ME 535035 അഞ്ച്, ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലുള്ള സമ്മാനങ്ങൾക്കും അർഹരായ നമ്പറുകൾ ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

