ചങ്ങനാശേരിയിൽ എക്സൈസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് കടത്തുകാർ പിടിയിലായത്.
ചങ്ങനാശേരി സ്റ്റേഡിയത്തിന് സമീപമുള്ള വാടക വീട്ടിൽ നിന്നാണ് 0.52 ഗ്രാം എംഡിഎംഎയും 11 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊട്ടശേരി സ്വദേശികളായ ജെസ്സിം ജലാൽ, ഭാര്യ ബിസ്മിയ കാസിം എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
വീടിനുള്ളിലെ എയർ കണ്ടീഷണറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
ചങ്ങനാശേരി എക്സൈസ് സിഐ എസ്.ബി.ആദർശ് നേതൃത്വം നൽകിയ സംഘത്തിൽ എഎസ്ഐമാരായ ഉണ്ണിക്കൃഷ്ണൻ, ബിനോയ്.കെ.മാത്യു, എം.നൗഷാദ്, പ്രിവന്റീവ് ഓഫിസർ ടി.സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ എ.ഷീബ, നിത്യ വി.മുരളി എന്നിവരും ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

