മലയാള സിനിമയിൽ തന്റേതായ ശൈലിയിലൂടെ ശ്രദ്ധേയനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയിലെ അഭിനയത്തെക്കാൾ ഉപരിയായി, അഭിമുഖങ്ങളിലെ അദ്ദേഹത്തിന്റെ തമാശകളും രസകരമായ സംസാരരീതിയും ആരാധകർക്കിടയിൽ ഏറെ ചർച്ചയാകാറുണ്ട്.
അടുത്തിടെ ധ്യാൻ ശ്രീനിവാസൻ നടത്തിയ ഒരു പരാമർശം ഇപ്പോൾ തമിഴ്നാട്ടിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ തൃഷ അവിടെ സന്നിഹിതയായതിനെ പരാമർശിച്ചുകൊണ്ടായിരുന്നു ധ്യാനിന്റെ നിരീക്ഷണം.
“താൻ സിഎം ആകുമ്പോൾ നവ്യ സാരിയുടുത്ത് മുന്നിൽ ഉണ്ടാവണം” എന്ന് ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശമാണ് ഇപ്പോൾ തമിഴ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈ വാക്കുകൾക്കെതിരെ തമിഴ്നാട്ടിലെ ഒരു വിഭാഗം ആളുകളും വിജയ് ആരാധകരും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ ധ്യാൻ ശ്രീനിവാസന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകളാണ് ഉയരുന്നത്. “ഇത്ക്ക് തൃഷാവെ സെരുപ്പാല അടിച്ചിരിക്കലാം” എന്ന് തുടങ്ങി രൂക്ഷമായ വിമർശനങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ, ധ്യാനിന്റെ തമാശകളെ മനസ്സിലാക്കാതെയാണ് പലരും ഇതിനെ ഗൗരവമായി കാണുന്നതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം.
നടന്റെ ഈ പ്രസ്താവന പാൻ ഇന്ത്യൻ തലത്തിൽ വരെ ചർച്ചയായിട്ടുണ്ട്. വിഷയത്തിൽ സഹപ്രവർത്തകനായ അജു വർഗീസിന്റെ പ്രതികരണവും ചർച്ചയായി മാറിയിട്ടുണ്ട്.
“വിജയ് സർ മന്നിച്ചിടിങ്കേ. എൻ നൻപനിക്ക് പൈത്യം” എന്ന് അജു വർഗീസ് കുറിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ധ്യാനിന്റെ ഈ തമാശകൾ ഇനി തമിഴ്നാട്ടിൽ കാലുകുത്താൻ അനുവദിക്കുമോ എന്നാണ് മലയാളികൾക്കിടയിലെ പ്രധാന സംസാരവിഷയം. എന്തായാലും ധ്യാൻ ശ്രീനിവാസന്റെ ഈ പ്രസ്താവന ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

