കാൻ ചലച്ചിത്രമേളയിൽ തുടർച്ചയായ മൂന്നാം വർഷവും സാന്നിധ്യമറിയിച്ച് കല്യാൺ ജ്വല്ലേഴ്സ്. ഇത്തവണത്തെ മേളയിൽ, ബ്രാൻഡ് അംബാസഡറും നടിയുമായ കല്യാണി പ്രിയദർശന്റെ കന്നി റെഡ് കാർപെറ്റ് പ്രവേശനത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത ആഭരണമാണ് കമ്പനി അനാവരണം ചെയ്തത്.
ആർട്ട് ഡെക്കോ ശൈലിയിലെ ജ്യാമിതീയ സൗന്ദര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ആഭരണത്തിന്റെ നിർമ്മാണം. പരമ്പരാഗത ലാരിയാറ്റ് നെക്ലേസ് മോഡലിനെ ആധുനിക കോടൂർ ശൈലിയുമായി സംയോജിപ്പിച്ചാണ് ഇതിന് രൂപം നൽകിയിരിക്കുന്നത്.
ശരീരത്തിന്റെ പിൻഭാഗത്ത് പ്രത്യേക ശൈലിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ ആഭരണം വസ്ത്രവുമായി ലയിച്ചുചേരുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. 14 കാരറ്റ് വൈറ്റ് ഗോൾഡിൽ നിർമ്മിച്ച ഈ ആഭരണത്തിന്റെ മധ്യഭാഗത്ത് 52 കാരറ്റ് തൂക്കമുള്ള പിയർ ഷേപ്പിലുള്ള ബ്ലൂ സഫയർ പതിച്ചിരിക്കുന്നു.
ശിൽപഭംഗിയോടെ രണ്ട് ഇഴകളായി താഴേക്ക് ഇറങ്ങിക്കിടക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

