സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ടു വിവാഹം കഴിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിച്ച കേസിൽ യുവാവ് പൊലീസിന്റെ പിടിയിലായി. പള്ളിപ്പുറം സ്വദേശിയായ മുഹമ്മദ് സഹീർ (26) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്.
അമ്പൂരി സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയാണ് ഈ സംഭവത്തിൽ പരാതിയുമായി മുന്നോട്ടുവന്നത്. കഴിഞ്ഞ മേയ് മാസത്തിലാണ് യുവതിയും മുഹമ്മദ് സഹീറും തമ്മിലുള്ള വിവാഹം നടന്നത്.
തുടർന്ന് മുട്ടടയിലെ വാടകവീട്ടിൽ ഇവർ താമസിച്ചു വരുന്നതിനിടെ, പണത്തിനു വേണ്ടി പ്രതി യുവതിയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചതായും പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
പീഡനം സഹിക്കവയ്യാതെ വന്നതോടെ വീട്ടിൽ നിന്നും രക്ഷപ്പെട്ട യുവതി കോളജ് ഹോസ്റ്റലിൽ അഭയം തേടുകയായിരുന്നു.
ഇതിനുശേഷമാണ് പ്രതി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ എന്നിവയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. കോളജ് അധ്യാപകരുടെ ശക്തമായ പിന്തുണയോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇന്നലെത്തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

