തിരുവനന്തപുരം: പാലക്കാട് പല്ലശന സ്വദേശിനിയായ ഒമ്പതുവയസ്സുകാരി വിനോദിനി, തനിക്ക് ജീവിതത്തിലേക്ക് തിരികെയെത്താൻ തുണയായ മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തി. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി.ഡി സതീശൻ നൽകിയ കരുതലിന്റെ ഫലമായാണ് വിനോദിനിക്ക് ഇന്ന് വലതുകൈ ഉപയോഗിക്കാൻ സാധിക്കുന്നത്.
മുമ്പ് ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവിനെത്തുടർന്ന് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഈ സംഭവം പുറത്തുവന്നതിന് പിന്നാലെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ ഇടപെടുകയും, കൃത്രിമ കൈ വെച്ചുപിടിപ്പിക്കുന്നതിനായി ആവശ്യമായ മുഴുവൻ തുകയും അദ്ദേഹം തന്നെ വഹിക്കുകയും ചെയ്തു.
കൊച്ചിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമ കൈ, കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളത്തെ ‘ഹോപ്പ്’ എന്ന സ്ഥാപനത്തിൽ വെച്ചാണ് ഘടിപ്പിച്ചത്. കൈ ഘടിപ്പിച്ചതിന് ശേഷം നേരിട്ടെത്തി വിനോദിനിക്ക് ചോക്ലേറ്റും പാവക്കുട്ടിയും നൽകി വി.ഡി സതീശൻ ആശ്വാസം പകർന്നിരുന്നു.
വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഈ ദിവസം അദ്ദേഹത്തെ നേരിൽ കണ്ട് പൂച്ചെണ്ട് നൽകുക എന്നത് വിനോദിനിയുടെ വലിയൊരു ആഗ്രഹമായിരുന്നു. അതിരൂക്ഷമായ തിരക്കിനിടയിലും മാതാവ് പ്രിസീതയ്ക്കൊപ്പം സ്റ്റേഡിയത്തിൽ കാത്തുനിന്നാണ് വിനോദിനി തന്റെ പ്രിയപ്പെട്ട
സാറിനെ കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

