നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളും അധിക്ഷേപങ്ങളും വലിയ ചർച്ചയാകുന്നു. വ്ലോഗറായ ഷെഫീന ബീവി ദയയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ഈ സാഹചര്യത്തിൽ, മുൻപ് ഒരു വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇത്തരം നെഗറ്റീവ് കമന്റുകളെക്കുറിച്ച് മഞ്ജു പിള്ള നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധേയമാവുകയാണ്. തന്റെ മകൾക്കെതിരായ സൈബർ ആക്രമണങ്ങളെ അതിരൂക്ഷമായാണ് താരം വിമർശിച്ചത്.
“വിവരം ഇല്ലാത്ത കുറേ മഞ്ഞക്കാര് ഇരിപ്പുണ്ട്. കൊറേ ആള്ക്കാര്.
വല്ലവന്റേയും ജീവിതം വിറ്റ് ജീവിക്കുന്ന ആള്‍ക്കാരാണ്. അതവരുടെ അസുഖമാണ്.
അയ്യോ അസുഖമുള്ള കുറച്ചാളുകള്‍ എന്ന് കണ്ടുകഴിഞ്ഞാല്‍ മതി. എനിക്ക് അവരോട് സഹതാപം മാത്രമെ ഉള്ളൂ.
നമ്മള് കഷ്ടപ്പെട്ട് അധ്വാനിച്ച് ജീവിക്കുമ്പോള്‍, അവര്‍ ഏതോ മറയത്ത് ഇരുന്നിട്ട് കണ്ടവന്റെ ജീവിതം വിറ്റ് ജീവിക്കുന്ന ആള്‍ക്കാരാണ്. അവര്‍ക്ക് എന്ത് ബഹുമാനം ആണ് നമ്മള് കൊടുക്കേണ്ടത്.
എന്ത് ബഹുമാനം അവര്‍ക്ക് കിട്ടുന്നു. നമ്മള് അങ്ങനെ ചിന്തിച്ചാല്‍ പോരെ.
ഞാന്‍ വെല്ലുവിളിക്കുന്നു. കഷ്ടപ്പെട്ട് ജീവിക്കാന്‍ അവര്‍ തയ്യാറാണോ.
നമ്മള് വേയിലത്തും മഴയത്തും ഉറക്കമില്ലാതെ കഷ്ടപ്പെട്ട് ജോലി എടുത്ത് ജീവിക്കുന്നത് പോലെ ജീവിക്കാന്‍ അവര്‍ തയ്യാറാണോ? അവര്‍ക്കത് പറ്റില്ല. അവിടിരുന്ന് കമന്റിടാനെ പറ്റൂ.
പണി എടുക്കാന്‍ പറ്റില്ല. ഞാന്‍ അവരുടെ ചെലവിനല്ല കഴിയുന്നത്.
കഷ്ടപ്പെട്ടിട്ട് ജീവിക്കുന്നതാണ്. അവര്‍ പറയുന്നൊരു കമന്റിന് വേണ്ടി എന്റെ ജീവിതം തൊലയ്ക്കാന്‍ ഞാനില്ല.
അവര്‍ ആരാ?” എന്ന് താരം ചോദിക്കുന്നു. സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചും മഞ്ജു പിള്ള തുറന്നുപറഞ്ഞു.
“അങ്ങനെ കമന്റുകള്‍ നോക്കുന്ന ആളല്ല ഞാന്‍. പക്ഷേ ചിലത് ഞാന്‍ നോക്കും.
ഒരാളുടെ അക്കൗണ്ട് നോക്കിയപ്പോള്‍ 0 ഫോളോവേഴ്സ് ആണ്. ഫേയ്ക്ക് ആണത്.
അവരാണ് ഇങ്ങനത്തെ കമന്റ് ഇടുന്നത്. ഇവള് ഒരുങ്ങി എന്തോ ഒരു ഫോട്ടോ ഇട്ടപ്പോള്‍ വന്നൊരു കമന്റ് ഉണ്ട്.
മഞ്ജു പിള്ളയുടെ അത്ര സൗന്ദര്യം ഒന്നും നിനക്കില്ല. അതുകണ്ട് നിഗളിക്കണ്ടെന്ന രീതിയില്‍ ഒന്ന്.
അവള് കൊടുത്ത മറുപടി യെസ് എന്നാണ്. എന്റെ അമ്മയല്ലേ എന്നാണ്.
എന്തൊരു വിവരം ഇല്ലായ്മയാണ് അവർക്ക്. ആ പറയുന്നത് അവളേക്കാള്‍ വേദനിപ്പിക്കുന്നത് എന്നെ അല്ലേ.
ഞാന്‍ സുന്ദരി ആണെന്ന് പറയുമ്പോള്‍ അവനോട് എനിക്ക് ആരാധന തോന്നോ? കയ്യില്‍ കിട്ടിയാല്‍ അവന്റെ കാല് ഞാന്‍ തല്ലി ഒടിക്കും. എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാല്‍.” സൈബർ ലോകത്തെ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാടാണ് താരം സ്വീകരിക്കുന്നത്.
“സോഷ്യല്‍ മീഡിയയിലെ ചില നല്ല ആള്‍ക്കാരുണ്ട്. അവരുമായി എനിക്ക് കോണ്ടാക്ട്സും ഉണ്ട്.
ഒരു അക്കൗണ്ട് കിട്ടിയിട്ടുണ്ട് ആരാന്ന് നോക്കാൻ ഒരിക്കൽ അവരോട് പറഞ്ഞു. അവന്മാര് തപ്പി എടുത്തു.
അവന് ആഫ്രിക്കയില്‍ നിന്നും ഒരു മലയാളി. അന്ന് ഞാനൊരു കാര്യം പറഞ്ഞിരുന്നു.
എന്നെ പറഞ്ഞോ. എന്റെ ജോലിയെ പറഞ്ഞോ, എനിക്ക് ഒരു കുഴപ്പവും ഇല്ല.
പക്ഷേ എന്റെ കുടുംബത്ത് കയറി കളിച്ചാല്‍, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ എല്ലാത്തിനെയും പൂട്ടും എന്ന് പറഞ്ഞു. ഇങ്ങനെ കുറേ ഉണ്ടാക്കി ഇടാനല്ലേ അറിയൂ.
പണി എടുത്ത് ജീവിക്കാന്‍ അറിയില്ലല്ലോ.” എന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

