ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ഭക്തിനിർഭരമായ തുടക്കം. ഇതിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ കർക്കടക സദ്യയും ആരംഭിച്ചു.
ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 16 വരെ സദ്യ തുടരുന്നതാണ്.
ഇത്തവണത്തെ കർക്കടക സദ്യയിൽ പത്ത് ലക്ഷം പേർ പങ്കുചേരുമെന്നാണ് ക്ഷേത്ര അധികൃതരുടെ കണക്കുകൂട്ടൽ. ഭക്തജനങ്ങളുടെ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.
രാമായണ പാരായണവും മറ്റ് അനുബന്ധ ചടങ്ങുകളും ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

