കോട്ടയം ജില്ലയിലെ രാമപുരം മാർ അഗസ്തീനോസ് കോളജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം.
സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം ‘പെഹലാ നഷാ, പെഹലാ ഖുമാർ’ആലപിച്ച് അമീർഖാൻ ആരാധകരെ ആവേശം കൊള്ളിച്ചു. സെമിനാറിലെ ഔദ്യോഗിക പരിപാടികൾക്കിടയിലെ ചീഫ് വിപ്പിന്റെ ഗാനാലാപനം വിദ്യാർഥികൾക്ക് വേറിട്ടതും ഹൃദ്യവുമായ അനുഭവമായി മാറി.
പിതാവ് പി.ജെ. ജോസഫിന്റെ സംഗീതാഭിരുചിയുടെ പാത പിന്തുടർന്ന് അപു ജോൺ ജോസഫും ഗാനാലാപനത്തിൽ തന്റെ കഴിവ് വേദിയിൽ പ്രകടിപ്പിച്ചു.
അദ്ദേഹത്തിന്റെ ആലാപനത്തിന് സദസ്സിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

