കൊച്ചി ബൈപാസ് പദ്ധതിയുടെ ഭാഗമായി അങ്കമാലി മുതൽ അരൂർ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട
3എ പുനർ വിജ്ഞാപനം അടുത്ത മാസം പുറപ്പെടുവിക്കുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ നൽകുന്ന സൂചന. കഴിഞ്ഞ 2024 ഓഗസ്റ്റ് 28-നാണ് ഈ പദ്ധതിയുടെ 3എ വിജ്ഞാപനം അവസാനമായി പുറപ്പെടുവിച്ചത്.
എന്നാൽ, ഈ വിജ്ഞാപനം റദ്ദായി അടുത്ത മാസം 29-ഓടെ രണ്ട് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നടപടികൾ പുനരാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വില്ലേജുകളിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി.
മുൻപ് പൂർത്തീകരിച്ച നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ, പുതിയ 3എ വിജ്ഞാപനം പുറത്തിറങ്ങി ആറു മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി 3ഡി വിജ്ഞാപനം പുറപ്പെടുവിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനുശേഷം നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പുതിയ പാതയുടെ സവിശേഷതകൾ
അങ്കമാലിയിലെ കരയാംപറമ്പിൽ നിന്നുമാണ് കൊച്ചി ബൈപാസ് ആരംഭിക്കുന്നത്. കുണ്ടന്നൂർ വരെ നിശ്ചയിച്ചിരുന്ന പാത പിന്നീട് 50 കിലോമീറ്റർ ദൂരത്തിൽ അരൂർ വരെ ദീർഘിപ്പിക്കുകയായിരുന്നു.
70 മീറ്റർ വീതിയിൽ എട്ടുവരി പാതയായാണ് ഇത് നിർമിക്കുന്നത്. ഭാവിയിൽ പത്തുവരിയായി വികസിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് എട്ടുവരിയിൽ നിർമിക്കുന്ന ആദ്യത്തെ പാതയാകും ഇത്. അങ്കമാലി–കൊടുങ്ങല്ലൂർ ഹൈവേ
അങ്കമാലിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള ഹൈവേയുടെ ആദ്യഘട്ട
വിജ്ഞാപനവും ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിലവിൽ സാറ്റലൈറ്റ് സർവേ പുരോഗമിക്കുകയാണ്.
കൊച്ചി ബൈപാസിനായി മുൻപ് കല്ലിട്ട വിവിധ വില്ലേജുകളിലെ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

