ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സുപ്രധാന വ്യാപാര കരാർ അടുത്ത മാസം 15-ാം തീയതി മുതൽ നിലവിൽ വരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ നിർണായകമായ നാഴികക്കല്ലാണ് ഈ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ നടപടി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കർഷകർ, ചെറുകിട
വ്യാപാരികൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് വലിയ വളർച്ചാ സാധ്യതകളാണ് ഈ കരാറിലൂടെ തുറക്കപ്പെടുന്നത്. കരാറിന്റെ ഭാഗമായുള്ള താരിഫ് ഇളവുകൾ പ്രയോജനപ്പെടുത്തുന്നതിനായി ബിസിനസുകൾക്ക് രജിസ്റ്റർ ചെയ്യുന്നതിന് 28 ദിവസത്തെ സാവകാശം നൽകുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകൾക്ക് ഈ വ്യാപാര കരാർ വലിയ നേട്ടമായിരിക്കും. ആഗോളതലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും ഈ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

