തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിൽ ശക്തമായ വിമർശനം. പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്ന സെക്രട്ടറി, ആ സ്ഥാനത്തിന് അനുയോജ്യമായ നിലവാരത്തിലല്ല പെരുമാറുന്നതെന്നാണ് കൗൺസിൽ അംഗങ്ങളുടെ പ്രധാന ആരോപണം.
പ്രത്യേകിച്ച്, അടുത്തിടെയുണ്ടായ ‘അവതാര’ പരാമർശം തികച്ചും അപക്വമായിപ്പോയെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ ഉയർന്നത്.
സംസ്ഥാന സെക്രട്ടറിയറ്റിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്ത അംഗങ്ങൾ, ഈ ഘടകം അനാവശ്യമാണെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതൃത്വം വരുത്തിയ വീഴ്ചകളും ചർച്ചയായി.
സെക്രട്ടറിയറ്റ് അംഗങ്ങൾ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിത്വം വീതിച്ചെടുക്കുകയായിരുന്നുവെന്നും, ഇത്തരം നടപടികൾ പാർട്ടിയുടെ അച്ചടക്കത്തെ ബാധിച്ചുവെന്നും കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടി സംവിധാനങ്ങൾക്കപ്പുറം ചില വ്യക്തികൾ തീരുമാനങ്ങൾ എടുക്കുന്നുവെന്ന വികാരം യോഗത്തിൽ ശക്തമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

