പാർവ്വതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കോട്ടയം, ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.
‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ജോണറിൽ ഒരുങ്ങുന്ന പൂർണ്ണമായ പോലീസ് സ്റ്റോറിയാണ് ഈ ചിത്രം. ഭർത്താവിന്റെ മരണശേഷം ആശ്രിത നിയമനത്തിലൂടെ പോലീസിൽ ജോലിയിൽ പ്രവേശിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന നിർണ്ണായക സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പാർവ്വതി തിരുവോത്ത് നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി മായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും പ്രധാന വേഷങ്ങളിൽ എത്തുന്നു.
പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മുജീബ് മജീദ് സംഗീതവും, റോബി രാജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്.
കലാസംവിധാനം മഹേഷ് മോഹൻ, മേക്കപ്പ് അമൽ, കോസ്റ്റ്യൂം ഡിസൈൻ സമീരാസനീഷ് എന്നിവർ കൈകാര്യം ചെയ്യുന്നു. ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ടറും, റിജാഷ് മുഹമ്മദ് സ്റ്റിൽസും, ദീപക് ലൈൻ പ്രൊഡ്യൂസറുമാണ്.
എൽദോ ജോൺ പ്രൊഡക്ഷൻ മാനേജരും, ഫഹദ് (അപ്പു) പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറുമാണ്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
വാർത്താ പ്രചാരണം: വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

