കൊച്ചിയിലെ മുണ്ടംവേലി പി ആന്ഡ് ടി ഫ്ളാറ്റ് മനുഷ്യവാസത്തിന് യോഗ്യമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയില് അമിക്കസ് ക്യൂറി റിപ്പോര്ട്ട് സമര്പ്പിച്ചു. ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളും നിര്മ്മാണത്തിലെ വീഴ്ചകളും നിലനില്ക്കുന്ന സാഹചര്യത്തില് ഫ്ലാറ്റിലെ അന്തേവാസികളെ എത്രയും വേഗം സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്പ്പിക്കണമെന്നാണ് റിപ്പോര്ട്ടിലെ പ്രധാന ശുപാര്ശ.
കെട്ടിടത്തില് വലിയ തോതിലുള്ള നിര്മ്മാണപ്പിഴവുകളാണ് കണ്ടെത്തിയിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളില് ഉപയോഗിക്കേണ്ട
അഗ്നിരക്ഷാ സംവിധാനങ്ങള് ഇവിടെ പൂര്ണ്ണമായും പ്രവര്ത്തനരഹിതമാണ്. ഫ്ളാറ്റില് ലിഫ്റ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ സജ്ജീകരിച്ചിട്ടില്ല.
ഇടിമിന്നലില് നിന്നുള്ള സംരക്ഷണത്തിനായി ഒരുക്കിയ സംവിധാനം എര്ത്തുമായി ബന്ധിപ്പിച്ചിട്ടുപോലുമില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ ധരിപ്പിച്ചു. അതേസമയം, ലൈഫ് ഭവന പദ്ധതിയില് അശാസ്ത്രീയമായ രീതിയിലാണ് നിര്മ്മാണം നടന്നിട്ടുള്ളതെന്ന് മന്ത്രി കെ എം ഷാജി നിയമസഭയില് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

