മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അത് പാർട്ടിക്ക് പ്രശ്നമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രഥമികാന്വേഷണം നടത്തുവാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘തെളിവില്ലാത്തതുകൊണ്ട് ശശിധരൻ കർത്തയും ഉദ്യോഗസ്ഥരും മൊഴി നൽകിയത് തെറ്റാണെന്ന് തിരുത്തി നൽകിയിരുന്നു. അതോടെ സാക്ഷിയും മൊഴിയും ഇല്ല.
അങ്ങനെ എക്സാലോജിക് കേസ് അവസാനിച്ചു. 85 ലക്ഷം രൂപ റിയാസിന് വീണ നൽകി.
ഇല്ലാത്ത തെളിവുകൾ ഉണ്ടെന്ന് കരുതിയാണ് ഇൗ കേസ് ഉണ്ടാക്കിയിരിക്കുന്നത്. യഥാർഥത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആയിരുന്നു അപ്പീലിന് പോകേണ്ടിയിരുന്നത്.
ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ റജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടികൾ. സംസ്ഥാന പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്താൽ മാത്രമേ ഇ.ഡിക്ക് തുടർനടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂ.
അതിന്റെ ഭാഗമായാണ് കാര്യങ്ങൾ നീക്കിയത്. എക്സാലോജിക് കേസിൽ നിന്ന് പുതിയ ഹവാല കേസിലേക്ക് അന്വേഷണം മാറ്റിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്’’ – ഗോവിന്ദൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

