വത്തിക്കാൻ: ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ജെമിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലിയോ പതിനാലാമൻ മാർപ്പാപ്പ, തന്നെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കുമായി വിശുദ്ധ കുർബാന അർപ്പിച്ചു. ആശുപത്രിയിലെ പത്താം നിലയിൽ സജ്ജീകരിച്ച പ്രത്യേക മുറിയിലാണ് ചികിത്സയുടെ നാലാം ദിവസം മാർപ്പാപ്പ കുർബാന അർപ്പിച്ചത്.
ശസ്ത്രക്രിയയ്ക്കു ശേഷം മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി വളരെ വേഗത്തിൽ മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ നടത്തിയ രക്ത പരിശോധനകളും നെഞ്ചിന്റെ എക്സ്റേയും മാർപ്പാപ്പയുടെ പൊതുവായ ആരോഗ്യനിലയിലെ പുരോഗതിയാണ് വ്യക്തമാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ലങ് അഡിനോകാർസിനോമ എന്ന കാൻസർ വകഭേദമാണ് ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് സ്ഥിരീകരിച്ചിട്ടുള്ളത്. ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
തുടർന്ന് ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് പൂർണ്ണമായി നീക്കം ചെയ്തിരുന്നു. ആരോഗ്യനില വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, ചികിത്സയുമായി ബന്ധപ്പെട്ട് ഒക്ടോബർ 20 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

