സംസ്ഥാനത്തെ ശ്വാസകോശരോഗ വിദഗ്ധരുടെ ഔദ്യോഗിക സംഘടനയായ അക്കാദമി ഓഫ് പൾമനോളജി ആൻഡ് ക്രിട്ടിക്കൽ കെയർ (എപിസിസിഎം) മെഡിസിന്റെ പുതിയ സാരഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് ചേർന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രമുഖ പൾമനോളജിസ്റ്റായ ഡോ. ജോജു പോംപ്സൺ സംഘടനയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.
നിലവിൽ മഞ്ചേരി കൊരമ്പയിൽ ഹോസ്പിറ്റലിലെ പൾമനോളജി വിഭാഗം സീനിയർ കൺസൾട്ടന്റാണ് അദ്ദേഹം. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.
പ്രവീൺ വൽസലൻ പുതിയ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
കേരളത്തിൽ നിന്നുള്ള 1200-ലേറെ ശ്വാസകോശരോഗ വിദഗ്ധർ അംഗങ്ങളായുള്ള പ്രമുഖ സംഘടനയാണ് എപിസിസിഎം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

