തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിൻ്റെ സന്ദർശനം.
ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുക. വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം തൃശൂർ പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ഹെലിപാഡിൽ അദ്ദേഹം വന്നിറങ്ങും.
തുടർന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടിഎസ് കല്യാണരാമൻ്റെ വസതിയിൽ ഒരുക്കിയിട്ടുള്ള ആഘോഷച്ചടങ്ങുകളിൽ അദ്ദേഹം പങ്കാളിയാകും. തികച്ചും സ്വകാര്യമായ പരിപാടിയായതിനാൽ പ്രദേശത്ത് കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

