കൊച്ചിയിലെ കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ശരണ്യയാണ് കേസിലെ മുഖ്യ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഒന്നാം പ്രതി ശ്രീരാജ് നേതൃത്വം നൽകുന്ന സംഘത്തിലേക്ക് സ്ത്രീകളെ കണ്ടെത്തി എത്തിക്കുന്നത് ശരണ്യയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. തന്നെ ഏറ്റവുമധികം ഉപദ്രവിച്ചതു ശരണ്യയാണെന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പൊലീസിന് നൽകിയിട്ടുള്ള മൊഴി.
ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ശരണ്യ നിയന്ത്രണം വിട്ടു പെരുമാറുമെന്നാണ് അധികൃതർ പറയുന്നത്. സ്പാകളിലേക്ക് ആവശ്യമായ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിൽ ശ്രീരാജിന്റെ സംഘത്തിലെ പ്രധാന കണ്ണിയാണ് ശരണ്യ.
സ്പായിലേക്ക് പുതിയ സ്ത്രീകളെ കണ്ടെത്തുന്നതും ഫോണിലൂടെ ബന്ധപ്പെടുന്നതും ശരണ്യയാണ്. ഇവർക്ക് ‘ഗ്രൂമിങ്’ എന്ന പേരിൽ പല രീതിയിലുള്ള നിർദേശങ്ങൾ നൽകുന്നതും ശരണ്യയാണെന്ന് പൊലീസ് പറയുന്നു.
സ്പാകളിൽ എന്ത് പ്രശ്നം വന്നാലും തങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് ശ്രീരാജ് ഉടമകളിൽനിന്ന് പണം ഈടാക്കാറുണ്ടെന്നു പരാതി ഉയർന്നിരുന്നു. രണ്ട് ലഹരി കേസുകളിലും യുവതികളോട് അപമര്യാദയായി പെരുമാറിയ കേസിലും പ്രതിയാണ് ശ്രീരാജ്.
സ്പായിലെ ജോലിക്കെത്തിയ ശരണ്യ ആദ്യം ഇരയാക്കപ്പെടുകയായിരുന്നു. പിന്നീട് ശ്രീരാജുമായുണ്ടായ അടുത്ത ബന്ധത്തിലൂടെ ശരണ്യയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
തന്നെ ഏറ്റവുമധികം ഉപദ്രവിച്ചതും അതിക്രമത്തിന് ഇരയാക്കിയതും ശരണ്യയാണെന്ന് ഇരയായ യുവതി പൊലീസിന് നൽകിയ മൊഴി പൊലീസ് ശരിവയ്ക്കുന്നുണ്ട്. ലഹരിയുടെ സ്വാധീനത്തിലാണ് ഇവർ യുവതികൾക്ക് നേരെ അതിക്രമങ്ങൾ നടത്തുന്നതെന്നാണ് വിവരം.
കേസിലെ രണ്ടാം പ്രതിയാണ് ശരണ്യ. ഒന്നാം പ്രതി ശ്രീരാജും മൂന്നാം പ്രതി ജിത്ത് മാർട്ടിനും നേരത്തെ അറസ്റ്റിലായിരുന്നു.
ഇവർ രണ്ടുപേരും യുവതിയെ ഉപദ്രവിച്ചവരാണ്. ശരണ്യക്കൊപ്പം അറസ്റ്റിലായ നാലാം പ്രതി സഞ്ജയ് യുവതി മുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ആളാണ്.
ഇതിൽ ശ്രീരാജിനേയും ജിത്ത് മാർട്ടിനേയും പൊലീസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കൂട്ടബലാത്സംഗം നടന്ന ലോഡ്ജിലെ മുകളിലത്തെ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് ഈ ലോഡ്ജെന്ന് പൊലീസ് പറയുന്നു. നേരത്തെയും സമാനവിധത്തിലുള്ള പരാതി ഉയരുകയും പൊലീസ് ഇവിടെ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ലോഡ്ജിന്റെ മുകൾ നിലയിലെ മുറിയിലാണ് ഒരു രാത്രി മുഴുവൻ യുവതിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചത്. ലഹരി മരുന്ന് നൽകിയശേഷമായിരുന്നു അതിക്രമം.
യുവതിയെ ആദ്യം ഇന്റർവ്യൂവിന് ക്ഷണിച്ച ‘ഡിലൈറ്റ് സ്പാ’യിലേക്കും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. അതിക്രമം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നു.
ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതുവഴി ആരൊക്കെയാണ് ലോഡ്ജിൽ എത്തിയിരുന്നത് എന്ന് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
മറ്റു രണ്ടുപേർ കൂടി മുറിയിലേക്ക് വന്നിരുന്നു എന്ന് യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, യുവതി രക്ഷപ്പെട്ട
ശേഷമാണ് രണ്ടുപേർ അകത്തേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

