കോട്ടയം നാഗമ്പടം മൈതാനത്ത് വിസ്മയക്കാഴ്ചകളുമായി ഗ്രേറ്റ് ബോംബെ സർക്കസ് ആരംഭിച്ചു. കാണികളിൽ കൗതുകവും ഉദ്വേഗവും നിറയ്ക്കുന്ന നിരവധി പ്രകടനങ്ങളാണ് ഇത്തവണ സർക്കസ് കൂടാരത്തിലുള്ളത്.
ജീവനുള്ള അലങ്കാര മീനുകളെ വിഴുങ്ങി ജീവനോടെ പുറത്തെടുക്കുന്ന അദ്ഭുത കലാകാരനാണ് ഗോരക്പുർ സ്വദേശി വിനോദ് കുമാർ. ഇദ്ദേഹത്തിന്റെ ഈ സാഹസിക പ്രകടനം കാണികളിൽ വലിയ കൗതുകമാണ് ഉണർത്തുന്നത്.
രണ്ട് നിറത്തിലുള്ള വെള്ളവും ഒപ്പം സാധാരണ വെള്ളവും കുടിച്ച ശേഷം, ആദ്യം കുടിച്ച വെള്ളം അതേ രണ്ട് നിറങ്ങളിൽ തന്നെ കൃത്യമായി പുറത്തെടുക്കുന്ന മറ്റൊരു പ്രകടനവും വിനോദ് കാഴ്ചവയ്ക്കുന്നുണ്ട്. കളിയും ചിരിയും ഉദ്വേഗവും നിറഞ്ഞുനിൽക്കുന്ന സർക്കസ് വേദികളിൽ ഇത്തവണ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള കലാകാരന്മാരാണ്.
ഇത്യോപ്യൻ താരങ്ങളായ യോഹൻസ്, ഹേറാൻ, നഹോമിറ്റ്, യോഹ്ന, റെഡ് വാൻ, യാരെദ് എന്നിവർ വേദിയിലെത്തുമ്പോൾ കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ടി വരും. അന്തരീക്ഷത്തിൽ അമ്പരപ്പ് വിതറുന്ന റിങ് ബാലൻസ്, കണ്ണഞ്ചിക്കുന്ന സ്കേറ്റിങ്, കപ്പ്-സോസറുകൾ കൊണ്ടുള്ള ഫ്ലയിങ് ട്രപ്പീസ്, ജീവൻ പണയം വെച്ചുള്ള ക്രോസ് ബാർ പ്രകടനങ്ങൾ എന്നിവയും സർക്കസ് വേദിയെ സജീവമാക്കുന്നുണ്ട്.
ഇതിനുപുറമേ, സർക്കസ് കൂടാരത്തിലെ ആവേശം വാനോളമുയർത്താൻ മണിപ്പൂരി കലാകാരന്മാരുടെ വിസ്മയകരമായ പ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദർശന സമയങ്ങൾ താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

