കൊച്ചി: സിഎംആര്എല്-എക്സാലോജിക് മാസപ്പടി വിവാദത്തില് സംസ്ഥാന സര്ക്കാര് സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ് രംഗത്ത്.
മുഖ്യമന്ത്രി പിണറായി വിജയനും സര്ക്കാരിനുമെതിരെ അതിരൂക്ഷമായ വിമര്ശനങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്ന കുറിപ്പില് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും ഒളിയമ്പെയ്ത അദ്ദേഹം, സാധാരണ ജനങ്ങള്ക്ക് ലഭ്യമല്ലാത്ത പ്രത്യേക പരിഗണനകള് ഭരണാധികാരികള്ക്ക് മാത്രം നല്കരുതെന്ന് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലെ പ്രമുഖ ഭാഗങ്ങള് ഇങ്ങനെയാണ്: “പാവപ്പെട്ട മറ്റ് മനുഷ്യര്ക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്.
സാധാരണ സിപിഎമ്മുകാര് പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാര്ക്ക് ദാനം നല്കണം. കടത്ത് കടന്ന് കര പറ്റിയാല് തോണി പുഴയില് മുക്കുന്ന പോലുള്ള നിലപാട്” ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ, വിഷയം പൊതുസമൂഹത്തിന് മുന്നില് ശക്തമായി ഉന്നയിച്ച എംഎല്എ മാത്യു കുഴല്നാടന് പക്വത കുറവെന്ന തരത്തിലുള്ള പരാമര്ശങ്ങള് ഉണ്ടായതിനെയും ഡോ. ജിന്റോ ജോണ് തന്റെ കുറിപ്പിലൂടെ ചോദ്യം ചെയ്തിട്ടുണ്ട്.
വിഷയത്തില് കോണ്ഗ്രസ് പാളയത്തില് നിന്നുള്പ്പെടെ ഉയരുന്ന പ്രതികരണങ്ങള് രാഷ്ട്രീയ കേരളത്തില് വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

