പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആരംഭിച്ച ’40K Blood Donation Drive’ ക്യാമ്പയിന്റെ ഭാഗമായി എം.ജി.എം. ഗ്രൂപ്പ് സംഘടിപ്പിച്ച ‘ജീവാമൃതം’ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് ഔദ്യോഗികമായി ആരംഭിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട
നടൻ മമ്മൂട്ടി ഒരു മഹാത്ഭുതമാണെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മമ്മൂട്ടി എന്ന വ്യക്തിത്വവും അദ്ദേഹത്തിന്റെ സൗന്ദര്യവും കലാജീവിതവും മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ഏറെ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

