വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിയന്ത്രണം വിട്ട ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.
കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരണപ്പെട്ടത്. കർണാടകയിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മരണമടഞ്ഞ രഞ്ജിത്ത് ട്രാവലർ ഡ്രൈവർ ആയിരുന്നു. പുലർച്ചെ ഒന്നേ മുക്കാലോടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
മൂന്നാറിൽ വിനോദയാത്ര പോയി മടങ്ങിവരികയായിരുന്നു സംഘം സഞ്ചരിച്ച വാഹനം. അപകടത്തിൽ പരിക്കേറ്റ മറ്റ് യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരുന്നു.
അപകടത്തെ തുടർന്ന് ഫയർഫോഴ്സും പ്രദേശവാസികളും സ്ഥലത്ത് എത്തി നടത്തിയ ശക്തമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ട്രാവലർ വെട്ടിപ്പൊളിച്ച് അകത്തുകുടുങ്ങിയവരെ പുറത്തെടുത്തത്. 13 വിദ്യാർത്ഥികളും ഒരു കുക്കും ഡ്രൈവറും ഉൾപ്പെടെ ആകെ 15 പേരാണ് വിനോദയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

