മലയാള ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധനേടിയ ‘ആശ’ എന്ന ചിത്രത്തിലെ ലിറിക് വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രമുഖ താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി സ്ക്രീനിൽ ഒരുമിച്ചെത്തുന്ന ഈ ചിത്രത്തിലെ ‘തന്നെത്താനെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
പാർവതിയുടെ വരികൾക്ക് അനില രാജീവ് ആണ് ശബ്ദം നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യാദൃശ്ചികമായി സംഭവിക്കുന്ന ഒരു അപകടവും അതിനെത്തുടർന്ന് രൂപപ്പെടുന്ന ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
തികച്ചും സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ഉർവശിയും ജോജുവു അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കൂടാതെ ‘പണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രമേഷ് ഗിരിജയും ഈ സിനിമയിൽ ഒരു വേഷത്തിൽ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിനായക അജിത് ആണ്.
‘പൊൻമാൻ’, ‘ഗഗനചാരി’, ‘ബാന്ദ്ര’, ‘മദനോത്സവം’, ‘സർക്കീട്ട്’ തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ എത്തുന്ന പുതിയ സിനിമയാണ് ‘ആശ’. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഇതിൽ ഉർവശിയുടെ തികച്ചും വ്യത്യസ്തമായ വേറിട്ട വേഷപ്പകർച്ചയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോജു ജോർജ്ജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ്. മറ്റ് അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോസിയേറ്റ് ക്യാമറ: ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പി ആർ ഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

