ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുന്നതിന്റെ പേരില്‍ തട്ടിപ്പു നടത്തിയെന്ന കേസില്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയില്‍ റെയ്ഡ് നടത്തുന്നത് അന്വേഷണത്തിന്റെ ഭാഗമായാണെന്നും നിയമപരമായ നീക്കമാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശന് വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശോധനയുടെ പേരിൽ വാര്‍ത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും വിഷയത്തില്‍ ജിഎസ്ടി തട്ടിപ്പും വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കായികവകുപ്പിനു ലഭിച്ച പരാതി ഗൗരവമുള്ളതായതിനാല്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്.
അവര്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നു വൈദ്യുതി വാങ്ങാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉല്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതും ആവശ്യത്തിന് സ്റ്റേറേജ് സംവിധാനമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. 2500 മെഗാവാട്ട് സോളര്‍ എനര്‍ജി ഉല്പാദിപ്പിച്ചിട്ടും അതു സംഭരിക്കാന്‍ സംവിധാനമില്ല.
ദീര്‍ഘകാല കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. കേരളത്തില്‍നിന്നുള്ള സംഘം മുംബൈയില്‍ എത്തി എന്‍ടിപിസിയുമായി ചര്‍ച്ച നടത്തി കൂടുതല്‍ വൈദ്യുതി എത്തിക്കും.
ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിസന്ധി ലഘൂകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിയ വൈദ്യുതി നയവും ഉടൻ പ്രഖ്യാപിക്കും.
സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ‘സരള്‍ കേരളം’ എന്ന പുതിയ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി 19 നിയമങ്ങളില്‍ ഭേദഗതി വരുത്തും.
25 കോടി രൂപ മുതല്‍ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാതലത്തിലുള്ള സമിതിയും അതിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനതല സമിതിയും അംഗീകാരം നല്‍കും. പദ്ധതിയുടെ ഏകോപനച്ചുമതല കെഎസ്ഐഡിസിക്കായിരിക്കും.
ഓരോ വകുപ്പും നിശ്ചിതസമയത്തിനുള്ളില്‍ പരിശോധന നടത്തി തിരിച്ചയയ്ക്കണം. തുടര്‍ന്നാണ് സമിതി പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കുക.
ഇതിനായി അപ്പീലിനുള്ള സംവിധാനവും ഒരുക്കും. വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുന്ന നിക്ഷേപ പദ്ധതികള്‍ ഒഴിവാക്കി നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കൊച്ചിയില്‍ രണ്ട് എന്‍ഐഎ കോടതികള്‍ കൂടി സ്ഥാപിക്കുമെന്നും ആരോഗ്യവകുപ്പില്‍ റേഡിയോഗ്രാഫര്‍-2വിന്റെ 18 പുതിയ തസ്തികകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

