മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പേളി മാണി.
അവതാരകയായി കരിയർ ആരംഭിച്ച പേളി, ബിഗ് ബോസ് മലയാളത്തിലൂടെയാണ് പ്രേക്ഷകരുടെ സ്വീകരണമറിയുന്നത്. ഈ ഷോയിലെ സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയവും തുടർന്ന് നടന്ന വിവാഹവും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
നിലവിൽ ‘പേളി മാണി ഷോ’ എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനൽ നടത്തിവരുന്ന താരം, തെന്നിന്ത്യയിലുടനീളം വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്. മക്കളായ നിതാര, നില എന്നിവരുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും താരം നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
പേളിയെപ്പോലെ തന്നെ താരത്തിന്റെ മക്കൾക്കും വലിയൊരു ഫോളോയിങ് ഉണ്ട്. മക്കളുമൊത്തുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വരികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
”എന്റെ കുട്ടി കുറുമ്പികള്‍… രണ്ട് കൊച്ചു പെണ്‍കുട്ടികള്‍, അവരാണ് എന്റെ ലോകം എന്ന കാര്യം ഒട്ടും അറിയാത്തവര്‍. ഒരു അമ്മയാകുന്നത് എങ്ങനെയെന്ന് അവര്‍ എന്നെ പഠിപ്പിക്കുകയാണ്… ഞാനത് ഓരോന്നായി മനസ്സിലാക്കി കുറിച്ചുവെക്കുന്നുമുണ്ട്.
എന്റെ പെണ്മക്കള്. എന്റെ കുസൃതിക്കൂട്ടം.
എന്റെ സമാധാനം. എന്റെ ജീവനും ജീവിതവും.
അവര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. അവര്‍ക്ക് വേണ്ടി എന്റെ ജീവൻ വരെ കൊടുക്കും” എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പേളി കുറിച്ചത്.
നിരവധിയാളുകളാണ് താരത്തിന്റെ ഈ പോസ്റ്റിന് താഴെ സ്നേഹപ്രകടനങ്ങളുമായി എത്തിയിരിക്കുന്നത്. ”നിലാവും താരകവും അവരുടെ ആകാശവും” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.
”പേളിയമ്മയും, ഒരേപോലെ തിളങ്ങി നിലൂവും നിതാരയും. അമ്മയും കുഞ്ഞി പൂമ്പാറ്റകളും ചേർന്നപ്പോൾ ആ അന്തരീക്ഷം ശരിക്കും നക്ഷത്രങ്ങൾ മിന്നുന്നത് പോലെ… എന്തൊരു ഐശ്വര്യമാണ് കാണാൻ!” എന്ന് മറ്റൊരാൾ കുറിച്ചു.
കേരളത്തിന് പുറമെ തമിഴ്നാട്ടിലും നിരവധി ആരാധകരുള്ള പേളിയുടെ പോസ്റ്റിന് താഴെ തമിഴ്ഭാഷയിലുള്ള കമന്റുകളും സജീവമാണ്. കൂടാതെ, ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

