കോഴിക്കോട് മലയോര മേഖലയായ കട്ടിപ്പാറയില്‍ വീട്ടിലിരിക്കുകയായിരുന്ന ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം. കട്ടിപ്പാറ വെട്ടിഒഴിഞ്ഞ തോട്ടത്തില്‍ എന്ന സ്ഥലത്ത് താമസിക്കുന്ന കെ.കെ അബ്ദുല്‍ ഖാദറിനാണ് (59) പരിക്കേറ്റത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു ഈ സംഭവം നടന്നത്. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന അബ്ദുല്‍ ഖാദറിന് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു.
പെട്ടെന്ന് കുതിച്ചെത്തിയ പന്നി വീടിന്റെ ഗേറ്റും കടന്നാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ജനവാസ മേഖലയില്‍ പകല്‍ സമയത്ത് ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണം പ്രദേശവാസികളില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

