പ്രമുഖ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ ശ്രദ്ധേയമായ ലൂസർ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ദുൽഖർ സൽമാൻ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ വിശേഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.
ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സുഹൈൽ കോയയാണ്.
കഴിഞ്ഞ സെപ്റ്റംബർ 3 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ദുൽഖറിന്റെ തന്നെ നിർമ്മാണ സംരംഭമായ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. കൂടാതെ സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ചുകൊണ്ട് ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായി മാറുന്നത്. ആക്ഷൻ രംഗങ്ങളിലും പ്രണയത്തിലും വൈകാരിക മുഹൂർത്തങ്ങളിലും ഒരുപോലെ കയ്യടി നേടുന്ന താരം, തന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഡാൻ എന്ന് പേരുള്ള കഥാപാത്രമായി എത്തിയ ദുൽഖർ സൽമാൻ ആദ്യാവസാനം തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്. മാസ് രംഗങ്ങളിലെല്ലാം താരത്തിന്റെ പ്രകടനം ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ്.
ഒരല്പം പാളിയാൽ പോലും കൈവിട്ട് പോകാമായിരുന്ന ഒരു കഥാപാത്രത്തെ അതീവ കയ്യടക്കത്തോടെയാണ് താരം അഭിനയിച്ചുഫലിപ്പിച്ചത്. ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ എല്ലാം ഒത്തിണക്കി ഒരുക്കിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.
ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി മുന്നേറുന്ന ചിത്രം, ആരാധകർക്ക് ആഘോഷിക്കാനും ആസ്വദിക്കാനുമുള്ള ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്. ഞെട്ടിക്കുന്ന ഇന്റർവെൽ പോയിന്റും തകർപ്പൻ ക്ലൈമാക്സുമാണ് സിനിമയുടെ മറ്റ് പ്രധാന ഹൈലൈറ്റുകൾ.
ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു നിലവാരത്തിലേക്ക് ഉയർത്തുന്നു. ജിംഷി ഖാലിദ് ഒരുക്കിയ ദൃശ്യങ്ങളും, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടന രംഗങ്ങളും ചിത്രത്തെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.
ഈ ചിത്രത്തിൽ മറ്റ് നിർണ്ണായക വേഷങ്ങളിൽ എത്തിയ ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കിയ ഗംഭീര മേക്കിങ് ആണ് ചിത്രത്തെ ഒരു തിയേറ്റർ വിസ്മയമാക്കി മാറ്റിയത്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ, ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ് – എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

