വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പ്രതിയായ സീനിയർ സി.പി.ഒ സബിത്തുമായുള്ള തെളിവെടുപ്പിനിടയിലാണ് മോഷണം പോയ തൊണ്ടിമുതലുകൾ കണ്ടെത്തിയത്.
സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് ചാക്കുകൾ കണ്ടെടുത്തത്. നേരത്തെ ഈ ചാക്കുകൾ സൂക്ഷിച്ചിരുന്നത് കൽപറ്റയിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെയോടെയാണ് ഹാൻസ് ചാക്കുകൾ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സ്റ്റേഷനുള്ളിൽ നിന്ന് തൊണ്ടിമുതലുകൾ പുറത്തേക്ക് കടത്തിയത് സബിത്ത് തനി_{tau}യാണെന്നാണ് പ്രഥമിക നിഗമനം.
എങ്കിലും, ഈ കൃത്യത്തിൽ പ്രതിക്ക് പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

