രാജസ്ഥാനിലെ ആൽവാറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടിക്കിടെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥി സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ കർമ്മവുമായി ബന്ധപ്പെട്ടാണ് ആഭ്യന്തരമന്ത്രി ആൽവാർ സന്ദർശിച്ചത്. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിക്കാനും പ്രകടനം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് ഔദ്യോഗികമായി വ്യക്തമാക്കി.
അതേസമയം, വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളും സംഭവത്തിന് പശ്ചാത്തലമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

