കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ലെന്ന് വിലയിരുത്തൽ. വിഷയത്തിൽ സർക്കാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.
സംസ്ഥാനത്ത് ജനുവരി മുതൽ ഇതുവരെ 146 ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഈ മാസം മാത്രം 70 പേർക്ക് രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ഷിഗെല്ല ബാധയെത്തുടർന്ന് ഇതുവരെ 5 പേർ മരണപ്പെട്ടു.
കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗവിവരങ്ങൾ സുതാര്യമായി പൊതുജനങ്ങളെ അറിയിക്കുമെന്ന് ഉറപ്പുനൽകിയ ആരോഗ്യമന്ത്രി, പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക ‘പകർച്ചവ്യാധി കലണ്ടർ’ തയ്യാറാക്കുമെന്നും അറിയിച്ചു.
ഇതിനായി ഒരു ഉന്നതാധികാര സമിതിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഡോ.
എസ്.എസ്. ലാൽ ചെയർമാനായും, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.
ഷർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററായും, ഡോ. ശ്രീജിത്ത് എൻ.
കുമാർ കൺവീനറായും പ്രവർത്തിക്കുന്ന സമിതിയാണിത്. സർക്കാർ, സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം, മൃഗസംരക്ഷണ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും സമിതിയിൽ അംഗങ്ങളായിരിക്കും.
സംസ്ഥാനതല സമിതിക്ക് പുറമെ, എല്ലാ ജില്ലകളിലും നിരീക്ഷണ സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തുതലത്തിൽ വരെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇതൊരു സ്ഥിരം സംവിധാനമായി പ്രവർത്തിക്കും. കൂടാതെ, എല്ലാ ജില്ലകളിലും കുടിവെള്ള സ്രോതസുകൾ അടിയന്തരമായി ശുചീകരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

