ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സ്ഥാപിച്ചിട്ടുള്ള ദീപസ്തംഭം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഭക്തർക്കായി സമർപ്പിച്ചു. സ്വർണ്ണത്തിളക്കത്തിൽ ദീപങ്ങൾ തെളിഞ്ഞതോടെ ക്ഷേത്രപരിസരം അതീവ ശോഭയാർന്നതായി മാറി.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ദേവസ്വം മന്ത്രി കെ മുരളീധരൻ ദീപസ്തംഭത്തിലെ തിരികൾ തെളിയിച്ചുകൊണ്ട് സമർപ്പണ ചടങ്ങ് നിർവഹിച്ചു. ഏകദേശം 119 വർഷങ്ങൾക്ക് മുൻപ് ഈ ദീപസ്തംഭം വഴിപാടായി സമർപ്പിച്ചത് ചേറ്റൂർ ശങ്കരൻ നായർ ആയിരുന്നു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഏറെ പ്രാധാന്യമർഹിക്കുന്നതായി. ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.
ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.
മനോജ്, മനോജ് ബി. നായർ, എം.യു.
ഷിനിജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ നവീകരണ പ്രവൃത്തി വഴിപാടായി ഏറ്റെടുത്ത് നിർവഹിച്ചത് ചെന്നൈയിലെ വ്യവസായി സനൽകുമാർ ആണ്.
അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കൂടാതെ ക്ഷേത്രം ഡി.എ.എം. രാധ, ഭരണ വിഭാഗം ഡി.എ.
പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എഞ്ചിനീയർ എം.വി. രാജൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ.
അശോക് കുമാർ, വി.ബി. സാബു, അസിസ്റ്റന്റ് മാനേജർ ലെജുമോൾ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ വ്യവസായി സനൽകുമാർ, ശിൽപി നടവരമ്പ് ഉണ്ണിക്കൃഷ്ണൻ മേനോൻ, മറ്റ് സേവനമനുഷ്ഠിച്ച ജീവനക്കാർ എന്നിവർക്ക് ദേവസ്വത്തിന്റെ ഉപഹാരങ്ങൾ മന്ത്രി കെ. മുരളിധരൻ സമ്മാനിച്ചു.
നിരവധി ഭക്തജനങ്ങൾ ഈ മനോഹരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രനടയിൽ എത്തിച്ചേർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

