നടൻ ഷെയ്ൻ നിഗം നായകനായ ദൃഢം എന്ന ചലച്ചിത്രത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മുൻ ഡിജിപിയും കൗൺസിലറുമായ ശ്രീലേഖ ആർ രംഗത്തെത്തി. താൻ വർഷങ്ങൾക്ക് മുൻപ് എഴുതി പ്രസിദ്ധീകരിച്ച ചെറുകഥയുടെ ഇതിവൃത്തം അനുവാദമില്ലാതെ സിനിമയ്ക്കായി ഉപയോഗിച്ചുവെന്നാണ് ഇവരുടെ ആരോപണം.
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലേഖ ആർ ഇക്കാര്യം വെളിപ്പെടുത്തിയത്. ദൃഢം എന്ന സിനിമ യാദൃശ്ചികമായി കാണാനിടയായെന്നും, പോലീസ് പശ്ചാത്തലത്തിലുള്ള ഈ ചിത്രം താൻ നേരത്തെ പ്രസിദ്ധീകരിച്ച കരിങ്കുടി പോലീസ് സ്റ്റേഷൻ എന്ന ചെറുകഥയുടെ പകർപ്പാണെന്നും അവർ ആരോപിക്കുന്നു.
ഇതിനുപുറമെ, ഷെയ്ൻ നിഗം തന്നെ നായകനായി അഭിനയിച്ച ഭൂതകാലം എന്ന ചിത്രത്തിനെതിരെയും ഇവർ സമാനമായ ആരോപണം ഉന്നയിച്ചു. മൂന്ന് വർഷം മുൻപ് തന്റെ ചാനലിലൂടെ പങ്കുവെച്ച ഭൂത ഭവനം എന്ന അനുഭവകഥയാണ് ഭൂതകാലം എന്ന പേരിൽ സിനിമയായതെന്നാണ് വാദം.
സിനിമയിലെ നായകനായ ഷെയ്ൻ നിഗം തനിക്ക് പ്രിയപ്പെട്ട നടനാണെന്ന് വ്യക്തമാക്കിയ ശ്രീലേഖ ആർ, താൻ സർവീസിൽ ഇരുന്നപ്പോൾ ഒപ്പം ജോലി ചെയ്തിരുന്ന മുഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനോട് താരത്തിനുള്ള രൂപസാദൃശ്യത്തെക്കുറിച്ചും ഓർമ്മകൾ പങ്കുവെച്ചു.
സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഉയർന്ന ഈ ആരോപണങ്ങൾ സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

