കാസർകോട് ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് സിപിഎമ്മിൽ ഉന്നതതല രാജി. മുതിർന്ന നേതാവും മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ എം.
രാഘവൻ പാർട്ടി അംഗത്വവും പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക രാജിക്കത്ത് അദ്ദേഹം പാർട്ടി ജില്ലാ കമ്മിറ്റിക്ക് കൈമാറി.
കഴിഞ്ഞ ഒക്ടോബർ 15, 16 തീയതികളിൽ നടന്ന കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കം ഉണ്ടായത്. പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടായ അവഗണനയിലും ഒഴിവാക്കലിലുമുള്ള കടുത്ത അമർഷമാണ് രാജിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകൾ.
തനിക്ക് നേരിടേണ്ടിവന്ന അവഗണനകളെക്കുറിച്ചുള്ള വിശദമായ പരാമർശങ്ങൾ കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഔദ്യോഗിക പദവിയിലിരുന്ന വേളയിൽ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് എം.
രാഘവൻ. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കിയ സാധ്യതാ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, അന്തിമമായി ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ തഴയപ്പെടുകയായിരുന്നു.
ഈ നടപടിയാണ് നേതൃത്വത്തോടുള്ള പരസ്യമായ വിയോജിപ്പിലേക്കും രാജിയിലേക്കും നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

