കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട നിലവിലെ നിയമനടപടികൾ പരാതിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയുടെ ഭാഗമാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.
ചന്ദ്രശേഖരൻ വ്യക്തമാക്കി. 2006 മുതൽ 2016 വരെയുള്ള പത്തുവർഷത്തെ കോർപ്പറേഷൻ പ്രവർത്തനങ്ങളാണ് അന്വേഷണ പരിധിയിൽ വരുന്നത്.
എന്നാൽ, ഈ കാലയളവിൽ മൂന്നേകാൽ വർഷം മാത്രമാണ് താൻ ചെയർമാനായി പ്രവർത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ചെയർമാനായിരുന്ന കാലയളവിൽ വിദേശത്തുനിന്നും ഒരു ഇറക്കുമതിയും നടത്തിയിട്ടില്ലെന്ന് ആർ.
ചന്ദ്രശേഖരൻ ആവർത്തിച്ചു. സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ അഴിമതി നടന്നതായി എവിടെയും പറയുന്നില്ലെന്നും, സ്റ്റോക്ക് പർച്ചേസിംഗ് മാനുവലിലെ സാങ്കേതികമായ വീഴ്ചകൾ മാത്രമാണ് പരാമർശിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ കാലഘട്ടത്തിൽ തൊഴിലാളികൾക്ക് സർവ്വകാല റെക്കോർഡ് തൊഴിൽ ദിനങ്ങൾ ലഭിച്ചിരുന്നുവെന്നും, ജനങ്ങളെ സഹായിക്കാൻ ശ്രമിച്ച തന്നെ അനാവശ്യമായി ക്രൂശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഫിനാൻസ് സെക്രട്ടറി കെ.
എം. എബ്രഹാം മനഃപൂർവം കെട്ടിച്ചമച്ച കേസാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
“കെ എം എബ്രഹാം മനപ്പൂർവമായി ഉണ്ടാക്കിയെടുത്ത കേസാണെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.” പ്രസ്തുത കേസിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയവും വ്യക്തിപരവുമായ പകയുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കെ. സുരേഷിനെ മാറ്റി താൻ സ്ഥാനമേറ്റെടുത്തതിന്റെ വൈരാഗ്യമാണ് ചിലർ കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“കെ എം എബ്രഹാം ഫിനാൻസ് സെക്രട്ടറി ആയിരുന്നതുകൊണ്ട് എന്തായിരുന്നു അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന വിരോധം. കൊതിക്കറുവ് കാണിച്ച് എന്നെ വേട്ടയാടുന്നു,” അദ്ദേഹം വിമർശിച്ചു.
2005 മുതൽ 2015 വരെയുള്ള കാലയളവിൽ കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നതായി പറയപ്പെടുന്ന 500 കോടിയുടെ ക്രമക്കേടിലാണ് സിബിഐ അന്വേഷണം നടത്തിയത്. കേസിലെ കുറ്റപത്രത്തിൽ ആർ.
ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രതികളായി ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
കേസ് നിയമപരമായി മുന്നോട്ട് പോകട്ടെ എന്നും, കോടതിയാണ് തന്നെ വിചാരണ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

