ദിവസവും ജോലിസ്ഥലത്തേക്കോ മറ്റ് ഇടങ്ങളിലേക്കോ പോകുന്നവർക്ക് ഏറെ ഉപകരിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്സ് (Google Maps). നിത്യവും സഞ്ചരിക്കുന്ന വഴികളായതുകൊണ്ട് മാപ്സിൻ്റെ സഹായം ആവശ്യമില്ലെന്ന് പലരും കരുതാറുണ്ട്.
എന്നാൽ, അപ്രതീക്ഷിതമായുണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ, റോഡ് പണികൾ, അപകടങ്ങൾ അല്ലെങ്കിൽ വിഐപി യാത്രകൾ എന്നിവ കാരണം നമ്മുടെ പതിവ് യാത്രകൾ തടസ്സപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മികച്ചൊരു വഴികാട്ടിയായി മാറാൻ ഗൂഗിൾ മാപ്സിലെ സേവ്ഡ് ട്രിപ്സ് (Saved trips) എന്ന ഫീച്ചറിന് സാധിക്കും.
സേവ്ഡ് ട്രിപ്സ് എങ്ങനെ ഉപയോഗിക്കാം?
ഗൂഗിൾ മാപ്സ് ആപ്പിൽ ഒരു ലക്ഷ്യസ്ഥാനം തിരയുക. തുടർന്ന് സ്ക്രീനിൻ്റെ താഴെ കാണുന്ന ‘സേവ്’ (Save) ഐക്കണിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ ആ യാത്ര ‘സേവ്ഡ് ട്രിപ്സ്’ വിഭാഗത്തിൽ ലഭ്യമാകും. ഓരോ തവണയും ലക്ഷ്യസ്ഥാനം വീണ്ടും സെർച്ച് ചെയ്യാതെ തന്നെ വേഗത്തിൽ വിവരങ്ങൾ അറിയാൻ ഇത് സഹായിക്കുന്നു.
യാത്രകൾ ആസൂത്രണം ചെയ്യുന്നതിൽ സേവ്ഡ് ട്രിപ്സിൻ്റെ പങ്ക്
ഈ ഫീച്ചർ കേവലം ഓഫീസ് യാത്രകൾക്ക് മാത്രമല്ല, പതിവായി സന്ദർശിക്കുന്ന ജിം, സുഹൃത്തുക്കളുടെ വീടുകൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾക്കും ഏറെ പ്രയോജനകരമാണ്. യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഗതാഗത സാഹചര്യങ്ങളും കൃത്യസമയവും (ETA) പരിശോധിക്കാൻ സാധിക്കുന്നത് യാത്രക്കാരന് വലിയ ആശ്വാസമാണ്.
കൂടാതെ, ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏതൊക്കെ വഴികളാണ് തിരക്കൊഴിഞ്ഞതെന്ന് താരതമ്യം ചെയ്യാനും ഈ ഫീച്ചർ ഉപയോഗിക്കാം. കാർ, ബൈക്ക്, പൊതുഗതാഗതം എന്നിങ്ങനെ വ്യത്യസ്ത യാത്രാ മാർഗങ്ങൾ ഉപയോഗിച്ചുള്ള സമയവും ഇതിലൂടെ ഒരേ സമയം വിലയിരുത്താൻ സാധിക്കും.
പതിവ് യാത്രകളെ കൂടുതൽ ചിട്ടപ്പെടുത്താനും അനാവശ്യമായ സമയനഷ്ടം ഒഴിവാക്കാനും ഈ സൗകര്യം സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

