കൊച്ചി: കളമശ്ശേരിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പ്രതികൾ റിമാൻഡിൽ. കളമശ്ശേരിയിലെ ഒരു സ്പായിലേക്ക് മാനേജർ തസ്തികയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ പ്രതികൾ കെണിയിൽപ്പെടുത്തിയത്.
ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാല് പേർ ചേർന്ന് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങൾ പ്രതികളിലൊരാളായ ശ്രീരാഗ് മൊബൈലിൽ പകർത്തുകയും ചെയ്തുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ശ്രീരാഗ്, ജിത്തു, അമ്മു എന്നിവരുൾപ്പെടെയുള്ള നാല് പേരാണ് കേസിൽ റിമാൻഡിലായിട്ടുള്ളത്.
പീഡനവിവരം യുവതി തന്റെ ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ ഔദ്യോഗികമായി പരാതിപ്പെടുകയായിരുന്നു. നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

